കോവിഡ്-19 മഹാമാരിയുടെ ഈ കാലഘട്ടത്തിൽ സമൂഹത്തോടും രൂപതയോടും ചേർന്ന് കാരുണ്യ പ്രവർത്തികളിൽ കത്തീഡ്രൽ ഇടവകയും പങ്കുചേരുന്നു.
ലോക് ഡൗൺ ആരംഭിച്ച ദിവസങ്ങളിൽ ഇരിങ്ങാലക്കുട പ്രദേശത്തെ ജാതി മത ഭേദമന്യേ ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിച്ചവർക്ക് വേണ്ടി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്ക് 8 ദിവസം ഭക്ഷണം നൽകുകയുണ്ടായി.
ഇടവകയിലെ യൂണിറ്റുകളിൽ പ്രസിഡൻ്റുമാരുടെ നേത്യത്വത്തിൽ അർഹരായവർക്കും ആവശ്യമുള്ളവർക്കും പല വ്യജ്ഞന കിറ്റ് വിതരണം ചെയ്തു.
ഇടവകയിലെ യുവജന സംഘടനകളുടേയും, മറ്റു സംഘടനകളുടെയും, കുടുംബ യൂണിറ്റുകളുടേയും നേതൃത്വത്തിൽ മാസ്ക്കുകൾ , സാനിറ്റെർ, ബ്രേക്ക് ദ ചെയിൻ ക്യാബൈൻ ലഘുലേഘകൾ എന്നിവ തയ്യാറാക്കി സൗജന്യമായി വിതരണം ചെയ്തു.ലോക്ക് ഡൗണിനെ തുടർന്നു വ്യാപാര മേഖലയിലും സാമ്പത്തിക മേഖലയിലും വൻ പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിൽ കത്തീഡ്രൽ ഷോപ്പിംഗ് കോംപ്ലക്സുകളുടെ വ്യാപാരികൾക്ക് വാടക ഒഴിവാക്കി കൊടുത്തു. കോവിഡ് മഹാമാരിയുടെ ഈ കാലയളവിലും മാർച്ച് ഏപ്രിൽ മാസങ്ങളിൽ സൗജന്യ ഡയാലിസിസുകൾ നടത്തുന്നു.
സഹായങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. നമ്മുടെ ഈ ഇടവകയെ കുറിച്ച് അതുകൊണ്ടുതന്നെ നമുക്ക് അഭിമാനിക്കാം. ഇനിയും ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരാം. ഒത്തൊരുമയോടെ മുന്നേറാം...